“ഓഖി” യുടെ വരവോടെ നമ്മൾ പരിചയപ്പെട്ട ഒരാളാണ് Windy

0

പുതിയ സഞ്ചാരപാതകൾ തിരയുന്ന സഞ്ചാരികൾ ഏറ്റവും അധികം ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനെയാണ്. ദൂരം കൃത്യമായി അറിയുവാനും. എളുപ്പ വഴികൾ മനസ്സിലാക്കാനും ഗൂഗിൾ മാപ്പ് ഒരു പരിധി വരെ സഹായകമാണ്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ ലഭ്യമായ സ്ഥലങ്ങളിൽ നമുക്ക് എത്തിപ്പെടേണ്ട സ്ഥലങ്ങളെ കുറിച്ചു കൂടുതൽ ക്ര്യത്യമായ ഒരു ചിത്രം നമുക്ക് കിട്ടുമ്പോൾ ഗൂഗിൾ മാപ്പ് തികച്ചും പ്രശംസനീയം തന്നെയാണ്. എന്നാൽ നിങ്ങൾ എത്തിച്ചേരേണ്ട സ്ഥലത്തെ കാലാവസ്ഥയെ കുറിച്ച് നിങ്ങൾ യാത്ര തിരിക്കും മുമ്പേ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനു വളരെ സഹായകമായ ഒരു മൊബൈൽ ആപ്പാണ് windy.com. തികച്ചും സൗജന്യമായി നിങ്ങൾക്കിത് പ്ലേ സ്റ്റോറിൽ നിന്നോ ഐട്യൂണിൽ നിന്നോ ഡൌൺലോഡ് ചെയ്യാവുന്നതാണ്. യാത്ര തിരിക്കും മുൻപ് നിങ്ങൾ എത്തിച്ചേരുന്ന സ്ഥലത്തെ ഒരാഴ്‌ച മുൻപേയുള്ള കാലാവസ്ഥ വളരെ ക്ര്യത്യമായ രീതിയിൽ നിങ്ങൾക്കു അറിയാൻ കഴിയുമെന്നാണ് ഈ അപ്പിൻറെ പ്രത്യകത.


ഗൂഗിൾ മാപ്പിനോടൊപ്പം 28 ലയറുകളിയായി ക്രമീകരിച്ചു, വായു സഞ്ചാരം അഥവാ തുടർച്ചയായ കാറ്റ്, ഗെസ്റ്റ്‌സ് അഥവാ പെട്ടന്നു ഇടിച്ചു കയറുന്ന കാറ്റ്, മഴ, മഞ്ഞു, താപനില, വായു മർദ്ദം, ഹ്യൂമിഡിറ്റി, വിവിധ ഉയരങ്ങളിലുള്ള മേഘങ്ങൾ, വളരെ തണുത്ത അന്തരീക്ഷങ്ങൾ, കാഴ്ച പരിധിയുള്ള പ്രദേശങ്ങൾ, പൊടിക്കാറ്റ്, വായുവിലെ പൊടിപടലം, അന്തരീക്ഷത്തിലെ ഓസോൺ പാളികൾ, വ്യാമമേഖലയിലെ കാലാവസ്ഥ, കടലിലെ തിരമാലകൾ, കടലിനടിയിലെ സമുദ്രജലപ്രവാഹങ്ങളുടെ ശക്തി, വേലിയേറ്റം, വേലിയിറക്കം, സമുദ്രത്തിലെ താപനില എന്നിവയെ വളരെ ക്ര്യത്യമായ രീതിയിൽ നിങ്ങൾക്ക് അവലോകനം ചെയ്യാൻ കഴിയും. കാലാവസ്ഥയുടെ തീവ്രത സ്ക്രീനിനു വലതു വശത്തു കൊടുത്തിരിക്കുന്ന കളർ പാലറ്റ് നോക്കി മനസ്സിലാക്കാവുന്നതാണ്.

കേരളത്തിൽ ഇപ്പോൾ വീശിയടിച്ച “ഓഖി” ചുഴലിക്കാറ്റ്. വളരെ കൃത്യമായ രീതിയിൽ ഈ ചാനൽ വളരെ മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു. ഓരോ ദിവസത്തെയും അന്തരീക്ഷത്തിലെ മാറികൊണ്ടിരിക്കുന്ന വായു മർദ്ദത്തിന് അനുസരിച്ചു വ്യക്തമായ ഒരു ചിത്രം നേരിട്ട് മനസ്സിലാക്കാവുന്ന തരത്തിലാണ് ഈ ആപ്പ് നിർമിച്ചിരിക്കുന്നത്. സ്ക്രീനിനു താഴെ കാണുന്ന പ്ളേ ബട്ടൺ അമർത്തിയാൽ. ഓരോ മണിക്കൂറിലേയും മാറി വരുന്ന കാലാവസ്ഥ ഒരു സിനിമ പോലെ നമുക്ക് കാണാവുന്നതാണ്. ഇങ്ങനെ 10 ദിവസത്തെ കാലാവസ്ഥയാണ് മുൻകൂട്ടി കാണുവാൻ കഴിയുമെന്നാണ് ഇതെൻറെ മറ്റൊരു പ്രത്യകത. (മാറി കൊണ്ടിരിക്കുന്ന കാലാവസ്ഥ അടുത്ത ദിവസങ്ങളിലാണ് കൂടുതൽ കൃത്യതയോടെ അനുഭവപ്പെടുക)

WINDY വെബ് പേജിലോ മൊബൈൽ ആപ്പിലോ ഇന്ത്യയെ സൂം ചെയ്താൽ “ഓഖി” ചുഴലിക്കാറ്റിനെ ലൈവ് ആയി കാണാവുന്നത്. പ്ലേ ബട്ടൺ പിന്തുടർന്നാൽ അത് വരുന്ന ബുധനാഴ്‌ചയോടെ മുംബൈ ഗുജറാത്തു തീരങ്ങളിലേക്കു വീശിയടിക്കുന്നതായി കാണാം. അതേ സമയം തന്നെ പുതിയ ഒരു ചുഴലിക്കാറ്റ് ഡിസംബർ നാലാം തീയതി ശക്തി പ്രാപിച്ചു ചെന്നൈ തീരത്തിനടുത്തേക്ക് വന്ന ശേഷം ഡിസംബർ എട്ടോടെ ആന്ധ്രാ തീരത്തിനും വിശാഖപട്ടണത്തിനടുത്തേക്കും നീങ്ങുന്നതായി കാണാം. കേരളം ഇപ്പോൾ നേരിടുന്നതിന് തുല്യമായ മഴക്കെടുതികൾ ചെന്നൈയിൽ വരുന്ന ഡിസംബർ ഏഴിനോ എട്ടിനോ ശേഷം ഉണ്ടാകാൻ സാധ്യതയുണ്ട്. കേരളത്തിലും ഈ സമയം ശക്തമായ മഴയ്ക്ക് സാധ്യത. വിശാഖപട്ടണത്തിലേക്ക് നീങ്ങുന്നതിനു പകരം സാഗർ ചുഴലിക്കാറ്റ് കേരളതീരത്തേക്ക് നീങ്ങിയാലോ എന്ന ആശങ്കയും നിലനിൽക്കുന്നു..

ഇന്ത്യൻ മെട്രോളിജിക്കൽ വിഭാഗത്തിൻറെ വെബ്സൈറ്റിലും കാലാവസ്ഥയെ കുറിച്ച് നിർദ്ദേശങ്ങൾ ലഭ്യമാണ് എങ്കിലും.വളരെ എളുപ്പത്തിൽ സാധാരണക്കാർക്ക് മനസ്സിലാക്കാവുന്ന രീതിയിൽ നിർമിച്ചിരിക്കുന്ന ഈ ആപ്പ്. ഓരോ യാത്രികരും തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് windy.com.

Share.

About Author

Leave A Reply